ആലപ്പുഴ : ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പിടിയിലായത്. ഇയാളാണ് പ്രതികളെ ആംബുലന്‍സില്‍ എത്തി രക്ഷപ്പെടുത്തിയത്. ഷാനെ ഇടിച്ചിട്ട കാര്‍ കണിച്ചുകുളങ്ങരയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ആംബുലന്‍സില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികള്‍ എത്തിയ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രഞ്ജിത്ത് വധക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ പിടികൂടിയ അഞ്ചു പേരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഏഴരയോടു കൂടിയായിരുന്നു ബൈക്കില്‍ പോകുകയായിരുന്ന ഷാനിനെ അക്രമികള്‍ കാര്‍ കൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തിയത്