‘ഞങ്ങളുമുണ്ട് പ്രസിഡന്റിന്റെ കല്യാണത്തിന്’; വൈറലായി രേഷ്മ മറിയം – വര്‍ഗീസ് ബേബി സേവ് ദി ഡേറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ.  കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ. ഡിസംബ‍ർ 23-നാണ് രേഷ്മയുടെയും വ‍​ർ​ഗീസ് ബേബിയുടെയും വിവാഹം. വൈകീട്ട് നാല് മുതൽ  പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും.

ഇപ്പോഴിതാ ഇരുവരുടെയും  സേവ് ദ ഡേറ്റ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബസ് ജീവനക്കാർ മുതൽ തൊഴിലുറപ്പ് ജോലിക്കാർ വരെ ‘ഞങ്ങളുമുണ്ട്, പ്രസിഡന്റിന്റെ കല്യാണത്തിന്’- എന്നു പറയുന്ന രസകരമായ സേവ് ദ ഡേറ്റ് വീഡിയോ ആണ് തരംഗമായി കൊണ്ടിരിക്കുന്നത്. എല്ലാവരെയും സൽക്കാര ചടങ്ങലേക്ക് ക്ഷണിക്കുന്നുണ്ട് രേഷ്മയും വർഗീസ് ബേബിയും. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരിക്കുന്നത്.

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ തലേ ദിവസമായിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺ​ഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർ പഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ് വ‍​ർ​ഗീസ് ബേബി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; യുവതിയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: കോടികൾ ചെലവിട്ട് വിവാഹം ഗംഭീരമാക്കാൻ ഒരുങ്ങുന്നതിനിടെ യുവതി തന്റെ പ്രതിശ്രുത...

താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ

0
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത...

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം ; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്

0
വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം...