തിരുവനന്തപുരം : ശംഖുമുഖം തീരപ്രദേശങ്ങളിൽ ശക്തമായ കടലേറ്റം. ശംഖുമുഖത്തെ പടിക്കെട്ടുകളും റോഡും പൂർണമായി തകർന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ വൻ തിരയടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. റോഡിന്റെ ഒരു ഭാഗം നേരത്തെ കടലേറ്റത്തിൽ തകർന്നിരുന്നു. ഇവിടെ കമ്പിവേലി സ്ഥാപിച്ച് ഗതാഗതം ഒരു വശത്തുകൂടി മാത്രമാണ് അനുവദിച്ചിരുന്നത്. അതേസമയം വിനോദ സഞ്ചാരികൾക്ക് ഇരിക്കാനായൊരുക്കിയ പടവുകളുടെ മുക്കാൽ ഭാഗവും കടലേറ്റത്തിൽ തകർന്നു.
ശംഖുമുഖത്ത് വൻ കടലേറ്റം ; നിരവധി വീടുകള്‍ അപകടഭീതിയിൽ
RECENT NEWS
Advertisment