മുംബൈ: രാജി പിന്‍വലിച്ച് ശരദ് പവാര്‍. എന്‍സിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ശരദ് പവാര്‍ പിന്‍വലിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ താത്കാലികമായി അടഞ്ഞു. ശരദ് പവാര്‍ രാജി പിന്‍വലിച്ച് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എന്‍സിപി നേതാക്കള്‍ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഐകകണ്‌ഠേനയുള്ള തീരുമാനം.
എന്‍സിപിയിലെയും മറ്റ് പാര്‍ട്ടികളിലെയും നേതാക്കള്‍ ഒരേ സ്വരത്തില്‍ പവാര്‍ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാജി തീരുമാനത്തില്‍ ശരദ് പവാര്‍ ഉറച്ച് നിന്ന ശരദ് പവാര്‍ ഇതോടെ അയഞ്ഞു.