ഡൽഹി ; അദാനിയെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ പവാർ ചോദ്യം ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ജെപിസി അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പവാർ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്നും, സാധാരണക്കാരുടെ പല പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നുവെന്നും NCP അധ്യക്ഷൻ വിമർശിച്ചു. 2024ൽ ബിജെപിയെ അവഗണിക്കാൻ കഴിയില്ല, കൃത്യമായ മാർഗരേഖയോടെ പ്രതിപക്ഷം ഒന്നിച്ചു നിന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഐക്യം ഗുണം ചെയ്യില്ല. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സമവായം അനിവാര്യമാണെന്നും പവാർ വ്യക്തമാക്കി. അതേസമയം, പവാറിന് മറുപടിയുമായി കോണ്ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്ത് വന്നു.
എൻസിപിക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടാകാം, എന്നാൽ അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഏറെ ഗൗരവമുള്ളതാണെന്ന് 19 പ്രതിപക്ഷ പാർട്ടികൾക്കും ബോധ്യമുണ്ടെന്നും ജയറാം രമേശ് പ്രതികരിച്ചു. എൻസിപി അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ, ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ ഒന്നിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.