സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന വിഷു- റംസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കുന്നതാണ്. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി. ആർ അനിൽ വിഷു- റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.

സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 12ന് തമ്പാനൂരിലാണ് നടക്കുക. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണ കേന്ദ്രത്തിനു മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുന്നത്. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കുന്നതാണ്. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്കു മുന്നിൽ സ്ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...