പത്തനംതിട്ട : ശരിയോരം – ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ നടത്തി. ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ എച്ച്എസ്എസ്, വിഎച്ച്എസ് വിഭാഗത്തിലെ വോളന്റിയേഴ്‌സും അധ്യാപകരും റാലിയില്‍ പങ്കെടുത്തു.
ശരിയോരം – ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയില്‍ സൈക്ലത്തോണ്‍ നടത്തി
RECENT NEWS
Advertisment