ആരോഗ്യ വകുപ്പ് ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ അടൂരില്‍ കൂട്ടനടത്തം ; നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം : ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമുളള ജനത, ശുചിത്വ സമൂഹം എന്നീ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാമ്പയിന്റെ ഭാഗമായി അടൂര്‍ മണ്ഡലതലത്തില്‍ നടത്തിയ കൂട്ടനടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യായാമം ശീലമാക്കുന്നതിനും പരിസര ശുചീകരണം ഉറപ്പാക്കുന്നതിനും നല്ല ഭക്ഷണം ശീലമാക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ മാസവും പഞ്ചായത്ത് അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കലാ-കായിക മത്സരങ്ങള്‍, യോഗ പരിശീലനം, ആയുഷുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ്, പോഷകാഹാര പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ സെമിനാര്‍ എന്നിവ നടത്തും. ഇതോടെപ്പം മഴക്കാല പൂര്‍വ ശുചീകരണവും, മാലിന്യ സംസ്കരണവും, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഡിസംബറില്‍ പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്ന് ആരംഭിച്ച് ഏനാത്ത് അവസാനിക്കുന്ന കൂട്ട മാരത്തോണോടു കൂടി ജില്ലയിലെ കാമ്പയിന് സമാപനം കുറിക്കുമെന്നും എംഎല്‍എ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, എക്‌സ് സര്‍വീസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കേഴ്‌സ്, ജനമൈത്രി പോലീസ്, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി വന്‍ ജന പങ്കാളിത്തത്തോടെയാണ് കൂട്ടനടത്തം നടന്നത്. ഹോളിക്രോസ് ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടനടത്തം ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. അടൂര്‍ ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍ നടത്തത്തില്‍ പങ്കടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...