Wednesday, April 16, 2025 11:10 pm

ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താതെ ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കിടയിലും കേരളത്തിലെ ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താതെ ശശി തരൂർ. മാറ്റിപറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ – സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂർ. പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കിൽ അതും ചർച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാർട്ടിയെ തരൂർ വീണ്ടും വീണ്ടും കടുത്തവെട്ടിലാക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തിൽ ഒരുമാറ്റത്തിനുമില്ല കോൺഗ്രസ് പ്രവർത്തക സമിതി അംഗം. രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴും തരൂർ മയപ്പെട്ടു. സ്റ്റാർട്ടാപ്പ് നേട്ടങ്ങൾക്ക് തുടക്കമിട്ടത് ആന്റ‍ണി ഉമ്മൻചാണ്ടി സർക്കാറുകളെന്ന കൂട്ടിച്ചേർക്കൽ, വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രശംസ, പക്ഷെ അന്ന് തുടങ്ങിവെച്ചത് ഇടത് സർക്കാർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്ന് വീണ്ടും തരൂർ പറയുന്നു. കേരളത്തെ കുറിച്ചുള്ള ഗ്ലോബൽ സ്റ്റാർട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോർട്ടാണ് തരൂർ എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോർട്ടുകൾ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കൾ തള്ളുമ്പോൾ തിരുത്തണമെങ്കിൽ പകരം വിവരങ്ങൾ വേണമെന്നാണ് തരൂരിൻ്റെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവെയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ അറസ്റ്റിൽ

0
മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവെയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

0
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോടാലി...

ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം

0
ജലൗണ്‍ (യുപി): ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ...

12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ

0
അഹമ്മദാബാദ്: 12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ....