അധ്വാനവർഗ സിദ്ധാന്തം : ക്രിയാത്മകമായ രാഷ്ട്രീയ-സാമ്പത്തിക ദർശനം ; ശശി തരൂർ എം.പി

For full experience, Download our mobile application:
Get it on Google Play

പാലാ : ജനാധിപത്യ -സോഷ്യലിസ്റ്റ് വ്യവസ്ഥിതികളുടെ പരിമിതികൾ മനസ്സിലാക്കി കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ദർശനമാണ് അധ്വാനവർഗ സിദ്ധാന്തമെന്ന് ശശി തരൂർഎം.പി. കേരളാ കോൺഗ്രസ് എം നേതാവും മുൻമന്ത്രിയുമായ കെ.എം.മാണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.

കേരള സമ്പദ് വ്യവസ്ഥയിൽ അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസേർച്ച് ചെയർപേഴ്സൺ നിഷ ജോസ് കെ.മാണി വിഷയാവതരണം നടത്തി. ടെക്നോപാർക്ക് മുൻ സി.ഇ.ഒ. ജി.വിജയരാഘവൻ, പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജോസ് ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജോർജ് കുളങ്ങര, സുജ ജോർജ്, പയസ് കുര്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലേബർ ഇന്ത്യ കോളേജും കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസേർച്ചും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...