Thursday, June 27, 2024 11:11 am

‘ നിങ്ങൾ ഒരു ശബ്‌ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു, എന്നാൽ ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നത് ഇന്ത്യയുടെ ശബ്‌ദമാണ് ‘ ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപി ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് ശശി തരൂർ എം പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻ‌ഷോട്ടുകളടക്കമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 2019 ൽ കർണാടക ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി രാഹുൽ നടത്തിയ മോദി പരാമർശത്തിൽ സൂറത്ത് കോടതി വിധി പറഞ്ഞത്. മോദി സമുദായത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി കോടതി രാഹുലിന് 2 വർഷം തടവു ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കി. ഇതിൽ രാജ്യ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്

0
ആലപ്പുഴ : ആലപ്പുഴയിൽ കാപ്പ ചുമത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്...

മനുഷ്യാവകാശ സംരക്ഷണസെമിനാർ നടത്തി

0
തിരുവല്ല : അടിയന്തിരാവസ്ഥയെ പരാജയപ്പെടുത്താൻ സോഷ്യലിസ്റ്റുകൾ മുന്നിട്ടിറങ്ങിയതുപോലെ ബി.ജെ.പി. ഭരണം പരിമിതപ്പെടുത്താൻ...

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം ; കേന്ദ്രം അടിച്ചേൽപ്പിച്ചതെന്ന് മന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേൽപ്പിച്ചത് കേന്ദ്ര...

നിങ്ങൾ ഗുരുദർശനം തന്നെയാണോ പിന്തുടരുന്നത്? ; വെള്ളാപ്പള്ളിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം

0
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും സി.പി.എം. ബി.ജെ.പിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി...