‘ നിങ്ങൾ ഒരു ശബ്‌ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു, എന്നാൽ ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നത് ഇന്ത്യയുടെ ശബ്‌ദമാണ് ‘ ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപി ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് ശശി തരൂർ എം പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻ‌ഷോട്ടുകളടക്കമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 2019 ൽ കർണാടക ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി രാഹുൽ നടത്തിയ മോദി പരാമർശത്തിൽ സൂറത്ത് കോടതി വിധി പറഞ്ഞത്. മോദി സമുദായത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി കോടതി രാഹുലിന് 2 വർഷം തടവു ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കി. ഇതിൽ രാജ്യ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...