ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിലക്കയറ്റ വിരുദ്ധറാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയത് ശക്തമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന്റെ ട്വീറ്റ്. റാലിയില്‍ വലിയ ജനക്കൂട്ടം എത്തി. ഇനി ഭാരത് ജോഡോ യാത്രയാണെന്നും തിരുത്തല്‍ പക്ഷക്കാരനായ തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റ വിരുദ്ധ റാലിയില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. രണ്ട് പ്രമുഖ വ്യവസായികള്‍ക്കു വേണ്ടി 24 മണിക്കൂര്‍ അധ്വാനിക്കുന്ന സര്‍ക്കാര്‍ ജനവികാരം മാനിക്കുന്നില്ലെന്ന് റാലിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുകീഴില്‍ ഇന്ത്യ രണ്ടായി.