ശശി തരൂരിന്‍റെ പ്രസ്താവനയില്‍ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം : കേരള ജമാഅത്ത് ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹമാസ് ഭീകരവാദികളാണ് എന്ന ശശി തരൂരിന്‍റെ പ്രസ്താവന ഖേദകരമാണെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി ഉപരോധം അടക്കമുള്ള കൊടും ക്രൂരത സഹിക്കുകയും പിറന്ന മണ്ണിനുവേണ്ടി പോരാടുകയും ചെയ്യുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഒരു സമ്മേളന വേദി തന്നെ ഫലസ്തീൻ ജനതയ്ക്ക് എതിരായ പ്രസ്താവന നടത്താൻ ശശി തരൂർ തിരഞ്ഞെടുത്തത് തികഞ്ഞ അവിവേകമാണ്. അവിടെ ഒത്തുകൂടിയ ജനങ്ങളെ അവഹേളിക്കുകയും ലോകത്തെ മുഴുവൻ ഫലസ്തീൻ അനുകൂല മനസ്സുള്ളവരെ വേദനിപ്പിക്കുന്നതുമാണ് തരൂരിന്‍റെ പ്രസ്താവന.

വിദേശ സഹമന്ത്രിയായിരുന്ന വേളയിൽ ശശി തരൂർ ഇസ്രയേൽ അനുകൂലമായ നിലപാടെടുത്തിരുന്നത് ജനാധിപത്യ വിശ്വാസികൾക്ക് മറക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിന് അനുകൂലമായി നിൽക്കുന്ന വ്യക്തികൾക്ക് ഇത്തരം സമ്മേളനങ്ങളിൽ അവസരം നൽകുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. സി എച്ച് സൈനുദ്ദീൻ മൗലവി, എച്ച് അബ്ദുറസാഖ്, എം എച്ച് അബ്ദുൽ റഹീം മൗലവി, സാലി നാരങ്ങാനം, രാജാ കരീം, അഫ്സൽ പത്തനംതിട്ട, അൻസാരി ഏനാത്ത്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...