Saturday, March 8, 2025 11:10 pm

കേരളത്തിലും ആണവ നിലയം സ്ഥാപിക്കാൻ നടപടി ആരംഭിക്കണമെന്ന് ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലും ആണവ നിലയം സ്ഥാപിക്കാൻ നടപടി ആരംഭിക്കണമെന്ന് ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശാസ്ത്ര വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടംകുളം ആണവ നിലയം സന്ദർശിച്ച ശേഷം കൂടിയ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഏറ്റവും ചെലവ് കുറഞ്ഞതും കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നതുമായ വൈദ്യുത ഉൽപാദന രീതിയാണ് ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്. നാടിൻറെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചെലവ് കുറഞ്ഞ വൈദ്യുതി ആവശ്യമാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യവസായങ്ങൾ തഴച്ചു വളരുന്നത് വിലകുറവുളള വൈദ്യുതിയുടെ ലഭ്യത മൂലമാണ്. ഇത് നമ്മുടെ സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാരുകൾ മുൻകൈയെടുക്കണം. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സതീഷ് പഴകുളം, ഡോ.ഡി ഗോപി മോഹനൻ, വർഗീസ് പൂവൻപാറ, അങ്ങാടിക്കൽ വിജയകുമാർ, റെനീസ് മുഹമ്മദ്‌, പ്രൊഫ. സജിത്ത് ബാബു, മനോജ്‌ ഡേവിഡ് കോശി, അഡ്വ. ഷാജി മോൻ, മേഴ്‌സി വർഗീസ്, ആൻസി തോമസ്, പികെ മുരളി, സജി പി ജോൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം

0
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ...

കോടതിമുറിയിൽ പരസ്യമായി അപമാനിച്ചെന്ന ആരോപണത്തിൽ വനിതാ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റീസ് എ...

0
കൊച്ചി: കോടതിമുറിയിൽ പരസ്യമായി അപമാനിച്ചെന്ന ആരോപണത്തിൽ വനിതാ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി...

പൊതുമേഖലയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല ; എംവി ഗോവിന്ദൻ

0
കൊല്ലം: നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച...

കാസർകോഡ് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു

0
കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ...