ആശ്രയങ്ങള്‍ അറ്റ് ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങിയെങ്കിലും മനോധൈര്യം കൊണ്ട് ഉപജീവനം കഴിക്കാന്‍ പാടുപെടുകയാണ് ഷീബ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ആശ്രയങ്ങള്‍ അറ്റ് ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങിയെങ്കിലും മനോധൈര്യം കൊണ്ട് ഉപജീവനം കഴിക്കാന്‍ പാടുപെടുകയാണ് 35 കാരിയായ യുവതി. പീരുമേട് റാണികോവില്‍ പോള്‍ദാസ്- അന്ന തങ്കം ദമ്പതികളുടെ മകള്‍ ഷീബയാണ് അന്നന്നത്തെ അന്നത്തിനും മരുന്നിനുമായി തളര്‍ന്നു പോയ ശരീരവുമായി പാടു പെടുന്നത്. പോള്‍ ദാസിന്റെയും അന്ന തങ്കത്തിന്റെയും രണ്ടാമത്തെ മകളായ ഷീബയ്ക്ക് ജന്‍മനാ നട്ടെല്ലില്‍ മുഴയുണ്ടായിരുന്നു. ഇതിന്റെ ചികിത്സകള്‍ക്കായി മാത്രം ലക്ഷങ്ങളാണ് ദമ്പതികള്‍ക്ക് ചിലവായത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്‌തെങ്കിലും ഷീബയുടെ അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയി. ഇതോടെ ജീവിതം ഒരു വില്‍ചെയറിലേക്ക് ഒതുങ്ങി. മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ചികിത്സയ്ക്കായി ചിലവാക്കി.
എന്നാല്‍ ഇരുവരും വൃദ്ധരായി തൊഴിലെടുക്കാന്‍ കഴിയാതെ വന്നതോടെ അന്നന്നത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണണ്ടി വന്നു.

ഇതോടെയാണ് ഷീബ സ്വയം തൊഴില്‍ എന്ന നിലയില്‍ മെഴുകുതിരി, പേപ്പര്‍ പേന എന്നിവ നിര്‍മിച്ച് ഉപജീവനമാര്‍ഗം തേടാന്‍ തുടങ്ങിയത്.
ആരാധനാലയങ്ങളിലും പെരുന്നാളുകളിലും തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാണ് ഷീബ ഇപ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതും തനിക്കുള്ള മരുന്നുകള്‍ വാങ്ങുന്നതും. തന്റെ വികലാംഗ പെന്‍ഷനും മാതാപിതാക്കളുടെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് മറ്റു വരുമാനം. ഒരു മാസം തനിക്കുള്ള മരുന്നു വാങ്ങാന്‍ മാത്രം 3000 രൂപയോളം വേണ്ടി വരുമെന്ന് ഷീബ പറയുന്നു. വീട്ടിലെ ചിലവുകളും മാതാപിതാക്കളുടെ മരുന്നും മറ്റ് ആവശ്യങ്ങളും വേറെ. മെഴുകുതിരി നിര്‍മാണത്തിന് നല്ലൊരു അച്ച് വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതും സാധ്യമായിട്ടില്ല. തുടര്‍ ചികിത്സയ്ക്കും ഉപജീവന മാര്‍ഗം വിപുലമാക്കുന്നതിനും സുമനസുകളുടെ കരുണ തേടുകയാണ് ഈ യുവതി. എസ്.ബി.ഐ പീരുമേട് ബ്രാഞ്ചില്‍ ഷീബ മേരി എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 33033619983. ഐ.എഫ്.എസ്.സി- എസ്.ബി.ഐ.എന്‍0070109.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമായും...

0
ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

‘സേതുസാഗർ-3’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

0
കൊച്ചി: കൊച്ചി നഗരസഭയുടെ റോ–റോ സർവിസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

0
ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ...

കുവൈത്തിൽ ഫുഡ് ഡെലിവറി ആപ്പുകൾക്ക് നിയന്ത്രണം

0
കുവൈത്ത് സിറ്റി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെയും പ്രൊഡക്ട് ഡിസ്‌പ്ലേ...