എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന്റെ വീട് കേന്ദ്ര മന്ത്രി വി.മുരളീധരൻ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : എവറസ്റ്റ് കീഴടക്കിയ പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാന്റ യാത്ര വിവരണങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന്റെ വീട്ടിൽ എത്തിയ മന്ത്രി ഖാനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ മഠഗി ബാത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30 യോടെ ഷെയ്ഖ് ഹസൻ ഖാന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി എവറസ്റ്റ് യാത്രയെ കുറിച്ച് വിശദമായി ആരാഞ്ഞു.

ഹിമാലയത്തിൽ ഉയർത്തിയ ദേശീയപതാകയും, 14 ജില്ലകളിലായി 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ വരച്ച ചിത്രങ്ങളും ഖാൻ മന്ത്രിയെ കാണിച്ചു. കുടുംബാംഗങ്ങയും, ബന്ധുക്കളുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് മന്ത്രി മടങ്ങിയത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ വി.എസ് സൂരജ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, കെ.വി പ്രഭ,നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, ഗിരിഷ് കുമാർ, ഹരികുമാർ, പ്രദീപ് കുമാർ, സൂര്യ എസ് നായർ, എന്നിവരും ഖാന്റെ വീട്ടിൽ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...