തിരുവനന്തപുരം : സർക്കാരിന്റേത് അശാസ്ത്രീയമായ കോവിഡ് പ്രതിരോധ മാർഗമെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോൾ സർക്കാരിന്റെ രാത്രികാല കർഫ്യൂവിന് പരിഹസിച്ച് മുൻ എം.എൽ.എ ഷിബുബേബി ജോൺ രംഗത്ത് എത്തിയിരിക്കുകയാണ്. നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിൽ സംസ്ഥാന സർക്കാർ കോവിഡ് ഭീഷണിക്ക് പരിഹാരം കണ്ടെത്തിയതായി അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇന്ത്യാരാജ്യത്തെ 70 ശതമാനം കേസസുകളും കേരളത്തിലാണെങ്കിലും ഇനി മുതൽ ഭയപ്പെടേണ്ടതില്ലെന്ന് ശാസ്ത്രലോകം സൂചന നൽകുന്നതായി അദ്ദേഹം കുറിച്ചു.
കോവിഡ് വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് കോവിഡ് രാത്രികാലങ്ങളിലാണ് സഞ്ചരിക്കുന്നതെന്ന് പ്രധാനപ്പെട്ട കണ്ടെത്തൽ നടത്തിയതെന്നും പറഞ്ഞ അദ്ദേഹം പകൽ സമയങ്ങളിൽ കോവിഡിനെ ഭയപ്പെടുന്നത് വെറുതെയാണെന്നും പരിഹസിച്ചു. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാനും പറഞ്ഞ അദ്ദേഹം ജയ് രാത്രി കർഫ്യൂ എന്നും കുറിച്ചു.