പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥിന്‍റെ രാജി ഒറ്റപ്പെട്ട സംഭവമെന്ന് മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥിന്‍റെ രാജി ഒറ്റപ്പെട്ട സംഭവമെന്ന് മുസ്ലിം ലീഗ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു മാറ്റത്തിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷനും നിയമസഭ കക്ഷിനേതാവും മാറി. ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെ നടപ്പാക്കി. പുതിയ സാഹചര്യത്തെ നേരിടാന്‍ പുതിയ ശക്തിയുമായി മുന്നോട്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം.

രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. കോണ്‍ഗ്രസില്‍ അത് നേരത്തെയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണത്. മറ്റൊരു പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട കാര്യം മുസ്ലിം ലീഗിനില്ല. യു.ഡി.എഫിന് അനുകൂലമായ രീതിയില്‍ കാര്യങ്ങള്‍ മാറി വരും. സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്നതിനുള്ള തര്‍ക്കമല്ലേ ഉള്ളത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കംപ്പാച്ചില്‍ ജനങ്ങള്‍ അംഗീകരിക്കില്ല. ആശയപരമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളല്ലല്ലോ എന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...