Thursday, March 6, 2025 3:03 pm

കോവിഡിന്റെ മറവില്‍ പോലീസിന്റെ പോക്കറ്റടി ; ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന ഈ പ്രവണത ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ – ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജനങ്ങള്‍ക്കിടയില്‍ ജാഗ്രത സൃഷ്ടിക്കേണ്ട പോലീസ് കോവിഡിന്റെ  മറവില്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന്  ഷിബു ബേബി ജോണ്‍ എം.എല്‍.എ. കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ പരിഭ്രാന്തി പരത്തുകയല്ല വേണ്ടതെന്നും സമചിത്തതയോടെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിന്റെ പേരില്‍ ഭീമമായ പിരിവ് നടത്തുകയാണ് സര്‍ക്കാരെന്നും ദുരിതകാലത്ത് ബുദ്ധിമുട്ടില്‍ കഴിയുന്ന ജനങ്ങളെ സര്‍ക്കാര്‍ മനപൂര്‍വ്വം പിഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

ഷിബു ബേബി ജോണിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഭയാശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച്‌ സമചിത്തതയോടെ ജനങ്ങളതിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവല്‍ക്കരണമാണ് ആവശ്യം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് സംവിധാനം കോവിഡിന്റെ മറവില്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നത്.

ഓരോ പോലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിന്റെ  പേരില്‍ ഭീമമായ പിരിവ് നടത്തുകയാണ് സര്‍ക്കാര്‍. ഈ ദുരിതകാലത്ത് ബുദ്ധിമുട്ടില്‍ കഴിയുന്ന ജനങ്ങളെ മനപൂര്‍വ്വം ഒരു ഗവണ്‍മെന്റ്  പിഴിയുകയാണ്. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിര്‍ത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ഇതിനല്ലല്ലോ ഒരു ഗവണ്‍മെന്റ്  ശ്രമിക്കേണ്ടത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം.

കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാടെ താളംതെറ്റിയ അവസ്ഥയിലാണെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. കോവിഡ് ടെസ്റ്റ് നടത്തിയാല്‍ നാലും അഞ്ചും ദിവസങ്ങള്‍ കഴിഞ്ഞാണ് റിസള്‍ട്ട് വരുന്നത്. റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ അയാളില്‍ നിന്നും അതിനുള്ളില്‍ എത്രപേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകും? എന്റെ  മകന്‍ കഴിഞ്ഞ തിങ്കളാഴ്ച്ച കോവിഡ് പരിശോധനയ്ക്ക് വിധേയനായതാണ്. റിസള്‍ട്ട് വന്നത് വെള്ളിയാഴ്ച്ചയാണ്. ‘Result inconclusive’ അതിനാല്‍ ഒന്നുകൂടി ശ്രവം നല്‍കണമെന്നാണ് അവര്‍ പറയുന്നത്.

നിലവിലെ പ്രതിരോധശ്രമങ്ങള്‍ പ്രായോഗികമല്ല എന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. KGMOA യും IMA യുമൊക്കെ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുമ്പോള്‍ അവരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. നാലും അഞ്ചും ദിവസം കഴിഞ്ഞ് ടെസ്റ്റ് റിസള്‍ട്ട് വന്നാല്‍ എന്ത് പ്രയോജനമാണ് ഉള്ളത്? ആ ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധ ഉണ്ടാകില്ലെന്ന് ആര് കണ്ടു. ചുരുക്കത്തില്‍ ലക്ഷ്യ ബോധമില്ലാത്ത നേതൃത്വം കേരളത്തിലെ ആരോഗ്യരംഗത്തേയും inconclusive ആക്കിയിരിക്കുകയാണ്. വെറും ഒരാഴ്ച്ച കൂടി മാത്രമെ ഈ സര്‍ക്കാരിന് അവശേഷിക്കുന്നുള്ളു. ഇനിയെങ്കിലും തള്ളുകള്‍ മതിയാക്കി എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാന്‍ പിണറായി വിജയനും കൂട്ടരും തയ്യാറാകണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശുദ്ധജലവിതരണം മുടങ്ങുന്നു ; കോൺഗ്രസ് പ്രവർത്തകർ എടത്വാ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു

0
മുട്ടാർ : മുട്ടാറിലും മിത്രക്കരിയിലും ശുദ്ധജലവിതരണം നിരന്തരം മുടങ്ങുന്നനെതിരേ കോൺഗ്രസ്...

കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ; സി.എം.എസ് കോളജുമായി കെ.സി.എ ധാരണപത്രം ഒപ്പുവെച്ചു

0
കോട്ടയം : കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ്...

കടമ്പൂര് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു

0
ബുധനൂർ : കടമ്പൂര് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു....

വെഞ്ഞാറമ്മൂട് കൂട്ടക്കൊല : അഫാൻ 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക്...