ഇതൊന്നുമായിരുന്നില്ല പ്രതീക്ഷിച്ചത് , പൊതുജനവികാരം സര്‍ക്കാരിനെതിരായിരുന്നു : ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒലിച്ചുപോയി എന്ന് പറയാനാവില്ലെന്നും എന്നാലും ഇതൊന്നുമായിരുന്നില്ല തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുജനവികാരം സര്‍ക്കാരിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കാറില്ല. തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. തോല്‍വിക്ക് കാരണമായി ഒരുപാട് ഘടകങ്ങളുണ്ട്. ഇപ്പോള്‍ അത് പരസ്യമാക്കാനില്ല. കോണ്‍ഗ്രസിന്റെ പ്രതികരണം വന്ന ശേഷം അതുസംബന്ധിച്ച് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുന്നണിയുടെ രീതിയോട് ശക്തമായ പ്രതിഷേധവും അമര്‍ഷവും ഞതങ്ങള്‍ക്കുണ്ട്. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയായി കണക്കാക്കുന്നില്ല. ഒരു വ്യക്തി വിചാരിച്ചാല്‍ മെച്ചപ്പെടാനും പോകുന്നില്ല. അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ ഗൗരവമായി യുഡിഎഫ് കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ പോയത് ബിജെപിയിലേക്കാണെന്നത് വസ്തുതയാണ്. നിയമസഭയില്‍ ഇതേ ഫലമാകുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നില്ല. എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്ന് മാറ്റണമെങ്കില്‍ യുഡിഎഫിനേ സാധിക്കൂ. ബിജെപി ആ തരത്തിലുള്ള വളര്‍ച്ച ഒരിക്കലും കേരളത്തിലുണ്ടാകാന്‍ പോകുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...