Saturday, April 12, 2025 1:17 pm

കപ്പലിലെ ലഹരി പാർട്ടി ; ആര്യൻഖാനിൽ ഒതുങ്ങില്ല ; നമാസ് ക്രൈയിലെ നാലുപേരെ അകത്താക്കി എൻസിബി – മൊത്തം 16 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ പരിപാടിയുടെ സംഘാടകർക്കെതിരെ നീക്കവുമായി എൻസിബി. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നമാസ് ക്രൈ എന്ന സ്ഥാപനമാണ് കപ്പൽ യാത്രയിലെ പരിപാടികൾ സംഘടിപ്പിച്ചത്.

രണ്ട് അഡീഷണൽ ഡയറക്ടർമാരടക്കം ഈ സ്ഥാപനത്തിലെ നാല് ജീവനക്കാരെ എൻസിബി അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്ന് ജീവനക്കാർക്കായി അന്വേഷണവും തുടങ്ങി. ഫാഷൻ ടീവിക്കൊപ്പം ചേർന്നാണ് ഈ സ്ഥാപനം കപ്പൽ യാത്ര സംഘടിപ്പിച്ചത്. അതിഥികളെ ക്ഷണിച്ചതും ടിക്കറ്റുകളുടെ വിൽപ്പന നടത്തിയതും ഈ സ്ഥാപനമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം കേസിൽ അറസ്റ്റിലായ ആര്യൻഖാന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് ആര്യൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു. എൻസിബി കസ്റ്റഡി നാളെ അവസാനിക്കും. കേസിൽ ഇതുവരെ 16 പേർ അറസ്റ്റിലായെന്ന് എൻ.സി.ബി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ

0
ചെന്നൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ ചരിത്രപരമായ നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ...

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് കെ. മുരളീധരൻ വിട്ടുനിന്നു

0
കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ.മുരളീധരൻ. ലീഡർ...

കൊടുന്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം 14ന്

0
പത്തനംതിട്ട : കൊടുന്തറ മേജർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിഷു...

സുപ്രീംകോടതിക്കെതിരേ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

0
ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരേ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. തമിഴ്നാട്...