Friday, July 4, 2025 6:12 am

ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും കൈകോര്‍ത്തു ; ഓക്സിജനുമായി ഇന്ത്യയിലേക്ക് കപ്പൽ പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്സിജൻ. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും നൽകിയ 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജർ കൺസൺ‌ട്രേറ്ററുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് തർകാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു.

കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം ഐ‌എൻ‌എസ് തർകാഷ് കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിൽ എത്തിയത്. സംരംഭവുമായി സഹകരിച്ചവർക്ക് ബഹ്‌റൈൻ ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി, ബഹ്‌റൈൻ കേരളീയ സമാജം, മനാമ റോട്ടറി ക്ലബ്, ഐസി‌എ‌ഐ ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ ഒഡിയ സമാജ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, തട്ടായി ഹിന്ദു മർകന്റൈൽ കമ്യൂണിറ്റി, വേൾഡ് എൻ‌ആർ‌ഐ കൗൺസിൽ, തെലുഗു കലാസമിതി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ‌ജിനിയേഴ്സ് ബഹ്‌റൈൻ ചാപ്റ്റർ, തട്ടായി ഹിന്ദു കമ്യൂണിറ്റി, രാജസ്ഥാനീസ് ഇൻ ബഹ്‌റൈൻ, ബഹ്‌റൈൻ എൻ‌റർപ്രണർഷിപ് ഓർഗനൈസേഷൻ, സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ കൾചർ ആൻഡ് ആർട്സ് സൊസൈറ്റി, പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ എന്നീ സംഘടനകളാണ് സഹകരിച്ചത്. മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ സംവിധാനങ്ങൾ ഒരുക്കിയതിന് ബഹ്‌റൈൻ സർക്കാരിനും എംബസി നന്ദി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...