മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും കോവിഡ് രോഗി താഴേക്ക് ചാടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്കുശ്രമിച്ച് മേൽക്കൂരയിൽ കുടുങ്ങിയ കോവിഡ് രോഗിയെ ഫയർഫോഴ്സും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് രക്ഷപെടുത്തി.  28-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കമുകിൻകുഴി സ്വദേശിയായ 58കാരൻ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന ഏഴാം വാർഡിലെത്തുകയും അവിടെ നിന്ന് താഴേയ്ക്ക ചാടുകയുമായിരുന്നു. പഴയ അത്യാഹിത വിഭാഗത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരയിലേയ്ക്കാണ് ഇയാൾ വീണത്.

ശബ്ദം കേട്ട് ആശുപത്രിയിലെത്തിയ രോഗികളും ജീവനക്കാരും പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ഈസമയം പി പി ഇ കിറ്റ് ധരിച്ച് അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാർ മുകളിൽകയറി ഇയാൾ താഴേയ്ക്ക് ചാടാതെ പിടിച്ചുവെച്ചു. ഇതിനിടയിൽ സുരക്ഷാവിഭാഗം ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ചാക്കയിൽ നിന്നും ഫയർ ഫോഴ്സ് എത്തി. അസി. സ്റ്റേഷൻ ഓഫിസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഏണി ഉപയോഗിച്ച് രോഗിയെ ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ താഴെയിറക്കി തിരികെ വാർഡിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...