ബെംഗളൂരു: ഗ്യാസ് സിലിണ്ടറിനെ മാലയിട്ട് പൂജിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വിലക്കയറ്റത്തെ ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗ്യാസ് സിലിണ്ടറില്‍ പൂജ നടത്തുന്ന ചിത്രം പുറത്ത് വിട്ടത്. മേശപ്പുറത്ത് വച്ചിരിക്കുന്ന സിലിണ്ടറില്‍ മാലയിട്ട് ആരാധിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. മേശപ്പുറത്ത് പഴവും തേങ്ങയും ഇരിക്കുന്നത് ചിത്രത്തില്‍ കാണാം.
വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓര്‍ക്കണമെന്ന് ശിവകുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് പിന്തുടരാന്‍ മാത്രമാണ് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.