ശിവമോഗയില്‍ ക്വാറിയില്‍ സ്‌ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ എട്ടു മരണം

For full experience, Download our mobile application:
Get it on Google Play

ബംഗളുരു :  ശിവമോഗയില്‍ ക്വാറിയില്‍ സ്‌ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ എട്ടു മരണം. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.

മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. ഭൂചലനത്തിന് സമാനമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വ്യാഴാഴ്ച രാത്രി 10.20നാണ് സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്.

15 കിലോമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് വരെ നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ അനുരാധ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...