റാന്നി/പെരുനാട്: കിരാതമൂർത്തിയായ പരമേശ്വരൻ ഗിരിജാസമേതനായി കുടികൊള്ളുന്ന തൃക്കാവനാൽ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പഞ്ചാക്ഷരി മഹാമന്ത്ര ലക്ഷം നാമജപ യജ്ഞത്തിനും തുടക്കമായി. ഒൻപതിന് ഉത്സവം സമാപിക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 8.30ന് തന്ത്രിമുഖ്യൻ ജി ശ്രീനാരായണൻ പണ്ടാരത്തിൽ തൃക്കൊടിയേറ്റ് നടത്തി. തുടർന്ന് ശിവപുരാണ പാരായണം നടന്നു. നാളെ മുതൽ ആറു വരെ പതിവ് പൂജകൾക്ക് പുറമെ ശിവപുരാണപാരായണവും ഏഴിന് രാവിലെ 6 30ന് ഗണപതി ഹോമം, തുടര്‍ന്ന് 7 മണി മുതൽ ശിവശ്രീ ശബരീനാഥ് ദേവിപ്രിയയുടെ മുഖ്യ കാർമികത്വത്തിൽ പഞ്ചാക്ഷരി മഹാ മന്ത്ര ലക്ഷ നാമജപ യജ്ഞം നടക്കും.
മേൽശാന്തി ശശിധരൻ പോറ്റി ഭദ്രദീപ പ്രതിഷ്ഠ നടത്തും. എട്ടിന് രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, ക്ഷീരധാര അൻപൊലി, ശിവപുരാണപാരായണം, 9 ന് ദേവി സന്നിധിയിൽ പൊങ്കാല തുടർന്ന് സർപ്പക്കാവിൽ കലശാഭിഷേകവും നൂറുംപാലും, വൈകിട്ട് 7 മുതൽ വടശ്ശേരിക്കര ഭരതകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, 10 മുതൽ പള്ളി വേട്ട, 11 മുതൽ യാമപൂജ തുടർന്ന് കലശപൂജ പുഷ്പാഭിഷേകം, രാത്രി 12 ന് മഹാശിവരാത്രി പൂജ. 9ന് രാവിലെ ഏഴിന് ഗണപതിഹോമം, 8ന് ക്ഷീരധാര 8.30 മുതൽ ശിവപുരാണ പാരായണം 2:30 മുതൽ ആറാട്ട് ഘോഷയാത്ര. വൈകിട്ട് 7 30 മുതൽ രാജേഷ് പെരുനാടും സംഘവും അവതരിപ്പിക്കുന്ന ഗാനാർച്ചന എന്നിവയോടു കൂടി ഉത്സവം അവസാനിക്കും.