റാന്നി : പെരുനാട്, മാമ്പാറ, തൃക്കാവനാൽ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20 മുതൽ 27 വരെ നടക്കും. 20ന് രാവിലെ എട്ടിനും 8:30 നും മദ്ധ്യേ തന്ത്രി ശ്രീനാരായണൻ പണ്ടാരത്തിൽ ഇടമന മഠത്തിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. 9ന് ശിവപുരാണ പാരായണം ഒരുമണിക്ക് കൊടിയേറ്റ് സദ്യ. 21ന് രാവിലെ 7 ന് മേൽശാന്തി ശശിധരൻ പോറ്റി യജ്ഞശാലയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ഗണേശ പുരാണ പഞ്ചദിന മഹായജ്ഞം യജ്ഞാചാര്യൻ പ്രൊഫ. ശിവശ്രീ ശബരീനാഥ് ദേവിപ്രിയ വടശ്ശേരിക്കരയുടെ നേതൃത്വത്തിൽ ആരംഭിക്കും. 23ന് 12ന് ഗണപതിയൂട്ട്. വൈകിട്ട് 5 30ന് മയൂരേശാവതാരം.
24ന് വൈകിട്ട് 5 30ന് ഗണപതി കല്യാണം, സിദ്ധി ബുദ്ധി പരിണയം. 25ന് രാവിലെ 8 30 ന് ഗജാനനാവതാരം, 10ന് മഹാലക്ഷ്മി വിനായക കനകധാരാ ഹവനം, 11:30ന് കലശാഭിഷേകത്തോടെ കൂടി യജ്ഞ സമർപ്പണം മംഗളാരതി. രാത്രി 7ന് കളരിയിൽ അമ്മ ഭജന കലാസമിതി അഞ്ചൽ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 26 രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹോമം, 9ന് ദേവി സന്നിധിയിൽ പൊങ്കാല, 10.30 ന് സർപ്പത്തറയിൽ കലശാഭിഷേകവും നൂറും പാലും ഒരു മണിക്ക് മഹാപ്രസാദമൂട്ട്. വൈകിട്ട് 7ന് രുദ്ര കലാക്ഷേത്ര പെരുനാട് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 10ന് പള്ളിവേട്ട പുറപ്പാട്, തുടർന്ന് യാമപൂജ, കലശപൂജ, പുഷ്പാഭിഷേകം. 12ന് മഹാശിവരാത്രി പൂജ, തുടർന്ന് ഭജന. 27ന് രാവിലെ 7ന് ഗണപതിഹോമം, ഉച്ചക്ക് 1ന് ആറാട്ട് സദ്യ. 2 30ന് ആറാട്ട് എഴുന്നള്ളത്ത്. തുടർന്ന് തൃക്കൊടി ഇറക്കൽ, ആറാട്ട് കലശം, മഹാദീപാരാധന. 7ന് രാജേഷ് പെരുനാട് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. എല്ലാ ദിവസവും രാവിലെ എട്ടു മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് എട്ടുമണിക്കും അന്ന പ്രസാദം ഉണ്ടായിരിക്കും.