ശിവരാത്രി ; ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പോലീസ് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റൂറൽ പോലീസ് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി. പോലീസ് തയ്യാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തിരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതൽ 16ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുൻപിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തുന്നതാണെന്നും പോലീസ് അറിയിച്ചു. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസേഴ്സിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...