കൊട്ടിയൂര്‍ : കേളകം ശോഭ വധക്കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനെത്തിച്ചു. കൊട്ടിയൂര്‍ മന്ദംചേരിയിലെ ആദിവാസി യുവതി കൂടത്തില്‍ ശോഭയെ (37) വധിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി പെരുവ സ്വദേശി വിപിനെയാണ് (25) കേളകം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 24ന് കാണാതായ ശോഭയെ 28ന് തോലമ്പ്ര കൈതച്ചാലിലെ ഒഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി.