കൊച്ചി : 2012 ജൂലായ് മാസത്തില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് തനിക്കും കുടുംബത്തിനുമുണ്ടായ ഭക്ഷ്യവിഷബാധയുടെ ദുരനുഭവം പറഞ്ഞ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ഷോബി തിലകന്‍. ഹോട്ടലിനെതിരെ പോലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഷോബി തിലകന്റെ വിമര്‍ശനം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് അുഭവമുണ്ടായത്. ഇക്കാലയളവില്‍ പരാതിയില്‍ യാതൊരു നടപടിയുമുണ്ടായില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതര്‍ ഇടപെട്ടെന്നും ഷോബി തിലകന്‍ ആരോപിച്ചു.
ഒരു മരണം സംഭവിച്ചാല്‍ പിന്നീട് കുറച്ച് ദിവസത്തേക്ക് പരിശോധനകള്‍ കര്‍ശനമാക്കും. പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി അടപ്പിച്ച ഹോട്ടലുകള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും തുറക്കും. എന്റെ പരാതി തന്നെ ഇതിന് ഉദാഹരണമാണ്. ഷോബി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ അതേ ദിവസം അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച സച്ചിന്‍ എന്ന യുവാവ് മരണപ്പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം താന്‍ തിരിച്ചറിയുന്നതെന്ന് ഷോബി തിലകന്‍ പറയുന്നു.
ബാംഗ്ലൂരിലേക്ക് പോകുന്ന വോള്‍വോ ബസിന് മറ്റ് സ്‌റ്റോപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ കൈ നനയാതെ കഴിക്കാവുന്ന ആഹാരം എന്ന നിലയിലാണ് ഷവര്‍മ ഓര്‍ഡര്‍ ചെയ്തത്. ഒന്നിലധികം ഷവര്‍മ യുവാവ് വാങ്ങിയിരുന്നു. ശുചിമുറിക്കും കട്ടിലിനുമിടയിലാണ് ആ ചെറുപ്പക്കാരന്‍ മരിച്ച് കിടന്നിരുന്നത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ഇതെല്ലാം തെളിയിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































