ഇടുക്കി : വെള്ളാരംകുന്നിൽ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനവ് ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് അഭിനവിന് ഷോക്ക് ഏറ്റത്. വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നാണ് ഷോക്കറ്റത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കൊച്ചുതോവള യു പി സ്കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനവ്.
വെള്ളാരംകുന്നിൽ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
RECENT NEWS
Advertisment