മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവ് രാജാ രഘുവൻഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് സോനം മേഘാലയിലേക്ക് വിനോദയാത്ര നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷനിൽ അൻപതിനായിരം രൂപ സോനം ആദ്യം പ്രതികൾക്ക് നൽകിയെന്നും പോലീസ് കണ്ടെത്തി. ഗാസിപ്പൂരിലെ കീഴടങ്ങലും സോനത്തിന്റെ നാടകമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഷില്ലോംഗിൽ എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹണിമൂൺ കൊലപാതക്കേസിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്.

ഭർത്താവ് രാജാ രഘുവൻഷിയെ ഇല്ലാതാക്കാൻ ഉറച്ച തീരുമാനം എടുത്താണ് സോന വിനോദയാത്രയ്ക്ക് പോയത്. മെയ് 20 ന് ഇരുവരും മേഘാലയിലേക്ക് പോകുന്നത് മൂന്ന് ദിവസം മുൻപ് പ്രതികളുമായി ചേർന്ന് സോനം ക്വട്ടേഷൻ ഉറപ്പിച്ചിരുന്നു. അൻപതിനായിരം രൂപ ആദ്യം നൽകി. ഈ പണവും കൊലയാളികൾ മെയ് 17ന് ട്രെയിൻ മാർഗം ഡൽഹി വഴി ഗുവഹാത്തിയിലേക്കും പിന്നീട് മേഘാലിയിലേക്കുമെത്തി. സോനം നൽകിയ യാത്രവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ഇരുവരെയും പിന്നീട് പിൻതുടർന്നത്. കൊലപാതകം നടന്ന സ്ഥലമെത്തുന്നതിന് തൊട്ടുമുമ്പ് സോനം അവശത അഭിനയിച്ച് നടത്തം പതിയെയാക്കി. സോനം നൽകിയ നിർദേശത്തിന് അനുസരിച്ച് കൊലയാളികൾ രാജ രഘുവംശിയുടെ പിന്നാലെ വന്ന് ആക്രമിച്ചു.

എല്ലാം കണ്ട് നിന്ന സോനം പിന്നീട് മൃതദേഹം കൊക്കയിലേക്ക് ഏറിയാനും പ്രതികളെ സഹായിച്ചു എന്നാണ് പോലീസ് ഭാഷ്യം. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഷില്ലോങ്ങില്‍ നിന്ന് സോനം ട്രെയിൻ മാർഗം ഇന്ധോറിലേക്ക് പോയി. ഇന്ദോറില്‍വെച്ച് സോനം കാമുകനായ രാജ് കുശ്വഹായെ കണ്ടു. ഇവിടെ ഹോട്ടൽ മുറിയിൽ താമസിച്ച സോനം തന്നെ തട്ടിക്കൊണ്ടുപോയി എന്ന വരുത്തിത്തീർക്കാനാണ് യുപി ഗാസിപൂരിലെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതിനായുള്ള ടാക്സി രാജ് കുശ് വാഹയാണ് ഏർപ്പാടാക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. ഷില്ലോംഗിൽ എത്തിച്ച പ്രതികളെ ഇന്ന് പ്രത്യേക സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...