പാകിസ്ഥാനിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിച്ചതിനാലുള്ള ദുരഭിമാനക്കൊലയാണിതെന്നാണ് പോലീസിനെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. തന്നെ കൊലപ്പെടുത്തുന്നതിന് മുമ്പ് ആ യുവതി വിളിച്ചുപറഞ്ഞതിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവുന്നു. വീഡിയോയിൽ, പർവതപ്രദേശത്ത് പിക്ക്അപ്പ് ട്രക്കുകളിൽ നിരവധി പേർ ഒരുമിച്ച് എത്തുന്നത് കാണാം. പ്രാദേശിക ഭാഷയിൽ സംസാരിക്കുന്ന യുവതി താൻ നിയമപരമായി വിവാഹിതയാണെന്ന് പറയുന്നു.

” വരൂ, നിങ്ങൾക്ക് എന്നെ വെടിവെക്കാം കൊല്ലാം, അതിന് മാത്രമേ കഴിയൂ,” എന്നാണ് യുവതി പറയുന്നതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക പോലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട ദമ്പതികൾ ബാനോ ബീബിയും അഹ്സാൻ ഉല്ലയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഒരാളും ഇതുവരെ പരാതി നൽകാൻ മുന്നോട്ട് വന്നിട്ടില്ല. വൈറലായ വീഡിയോ പരിശോധിച്ച് ദൃശ്യങ്ങളുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചതായും വാര്‍ത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദെഗ്ഹാരി ജില്ലയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചു. പകൽ വെളിച്ചത്തിൽ, നിരവധി ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് നവദമ്പതികളെ വെടിവെച്ച് കൊല്ലുന്നതാണ് അലോസരപ്പെടുത്തുന്ന വീഡിയോയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...