വടകര : വടകരയില്‍ ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം. പുതിയ സ്റ്റാൻഡ് പരിസരത്തുള്ള പാദകേന്ദ്ര ചെരുപ്പ് കടയിലാണ് സംഭവം. മൂന്ന് നിലകളിൽ ആയിട്ടുള്ള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലുള്ള ഭാഗത്താണ് തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു. പാദകേന്ദ്ര ചെരുപ്പുകടയുടെ പുതുക്കിപ്പണിയുന്നതിൻ്റെ ഭാഗമായി സാധനങ്ങളെല്ലാം ഏറ്റവും മുകളിലുള്ള റൂമിലേക്ക് മാറ്റിവെച്ചിരുന്നു ഇവിടെയാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. അപകട കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.