Friday, July 4, 2025 12:18 pm

കോണ്‍ഗ്രസ്സില്‍ നിന്ന് എല്‍ഡിഎഫിലേയ്ക്ക് മാറി ; വൈരാഗ്യം തീര്‍ക്കാന്‍ കട തല്ലിപ്പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : കോണ്‍ഗ്രസ്സില്‍ നിന്ന് എല്‍ഡിഎഫിലേയ്ക്ക് മാറി വൈരാഗ്യം തീര്‍ക്കാന്‍ കട തല്ലിപ്പൊളിച്ചു. കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയില്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇയാൾക്കെതിരെ പോലിസിൽ പരാതി നൽകി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി എല്‍.ഡി.എഫി ലേക്ക് ചേക്കേറിയ പഞ്ചായത്ത് അംഗം പ്രവീണയുടെ ജനസേവന കേന്ദ്രത്തിലായിരുന്നു ആക്രമണം. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയിൽ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ക്കു കേടു വരുത്തുകയായിരുന്നു. സ്ഥാനപനത്തിലുണ്ടായിരുന്ന ജീവനക്കാരി ഭയന്ന് പുറത്തേക്ക് ഓടുകയായിരുന്നു.

നല്ലതണ്ണി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പ്രവീണയുടെ ഭര്‍ത്താവ് രവികുമാറായിരുന്നു ജനസേവന കേന്ദ്രം നടത്തി വന്നിരുന്നത്. ആക്രമണം നടത്തിയ ആള്‍ക്കെതിരെ സ്ഥാപനത്തില്‍ ജീവനക്കാരി ഡി.വൈ.എസ്.പി ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയ ആള്‍ കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ്. കൂറുമാറിയ പഞ്ചായത്ത് അംഗങ്ങളായ പ്രവീണ, രാജേന്ദ്രന്‍ തുടങ്ങിയവര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

നേരത്തെ 5 വര്‍ഷമായി മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഭരണം നഷ്ടമായതോടെ മറുകണ്ടം ചാടിയ അംഗങ്ങളെ കടന്നാക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ് പാര്‍ട്ടി. ഇതിന്റെ ഭാഗമായി കൂറുമാറിയ നടയാര്‍ വാര്‍ഡ് അംഗം പ്രവീണയുടെ ഭര്‍ത്താവ് രവിയെ യാതൊരു കാരണവും കൂടാതെ അധിക്യതര്‍ താല്‍ക്കാലിക ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. പഴയ മൂന്നാര്‍ വാര്‍ഡ് അംഗം രാജേന്ദ്രന്‍ ജോലി ചെയ്യുന്ന ടാറ്റാ കമ്പനിക്ക് മുമ്പില്‍ ശനിയാഴ്ച പ്രതിഷേധ ധര്‍ണയും മുന്‍ എംഎല്‍എ എകെ മണിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ നിന്നും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. പോലീസ് സ്ഥലത്തെത്തി നേതാക്കളുമായി അനുരജ്ഞന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒഴിഞ്ഞുപോകാന്‍ തയ്യറാകാതെ വന്നതോടെ രാജേന്ദ്രനെ ജോലി സ്ഥലത്തുനിന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...

തിരുവല്ല എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി

0
തിരുവല്ല : എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ...

കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

0
തോട്ടപ്പുഴശ്ശേരി : കോഴഞ്ചേരി പുതിയ പാലത്തിന്റെ തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുള്ള റോഡിന്റെ...

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...