കൊച്ചി : കിഴക്കമ്പലത്തെ കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 150 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് പോലീസിനെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കി. തൊഴിലാളികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പോലീസുകാര്‍ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ പോലീസ് ജീപ്പ് കത്തിക്കുകയും ബസിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രശ്നത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായും കെ.കാര്‍ത്തിക് അറിയിച്ചു.
കിഴക്കമ്പലത്തെ കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ ആക്രമണം ; അന്വേഷിക്കാന്‍ പ്രത്യേക സംഘം
- Advertisment -
Recent News
- Advertisment -
Advertisment