പിണറായിയെയും റിയാസിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിലെ 20 കോടി രൂപ എവിടെനിന്ന് വന്നു എന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഇന്ന് ചേരുന്ന സിപിഎം വിശാല സമിതി റിയാസിനെയും പിണറായി വിജയനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിയെടുക്കണം. പാർട്ടി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച് ഇരുവരും വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് സഹായമാണ് നൽകിയതെന്ന് പിണറായി വിജയൻ ചോദിക്കുമ്പോൾ ഇൻവോയ്സ് ഇല്ലാതെ 85 ലക്ഷം രൂപ വാങ്ങിയത് കൈക്കൂലിയല്ലേ എന്ന് ചോദ്യമുയരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും എകെജി സെന്റർ വിലാസമാക്കി ബിസിനസ് ചെയ്യാൻ സാധിക്കുമോ എന്നത് അധികാര ദുർവിനിയോഗമാണ്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എംഡി വീണയുടെ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും പണം നൽകിയതായി സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ മൊഴി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. മന്ത്രിമാരോ ബന്ധുക്കളോ ഏതെങ്കിലും കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടം ഇവിടെ ലംഘിക്കപ്പെട്ടു. ഹൈക്കോടതി പരിസ്ഥിതി വിഷയങ്ങളിലെ സ്റ്റാൻഡിങ് കൗൺസിലായ നവീൻ പിണറായിയുടെ അനിയത്തിയുടെ മകനാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നീക്കം ; കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച്...

0
ഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നീക്കം നടത്തുന്ന കേന്ദ്ര സർക്കാർ...

ഹിന്ദുത്വ സംഘടന നൽകിയ പരാതിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ മുസ്‌ലിം ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം

0
പശ്ചിമ ബംഗാൾ: ഹിന്ദുത്വ സംഘടന നൽകിയ പരാതിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ...

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ

0
കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന്...

സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു

0
തിരുവനന്തപുരം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര...