കേരള ഷൂട്ടിങ് അക്കാദമിയിലെ പരിശീലനം ഇന്നു മുതല്‍ പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഷൂട്ടിങ് അക്കാദമിയിലെ പരിശീലനം ഇന്നു മുതല്‍ പുനരാരംഭിക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ചിലെ പ്രവര്‍ത്തനം കോവിഡിനെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. നവീകരിച്ചശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍ ഒളിമ്പ്യന്‍ ആഭ ധില്ലനാണ് പരിശീലന നേതൃത്വം. നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന അക്കാദമിയില്‍ രാവിലെ 7.30 മുതല്‍ 9.30 വരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമായി ആറു ബാച്ചിലാണ് പരിശീലനം.

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് പരിശീലിക്കാം. മാസം 5000 രൂപ. തുടക്കക്കാര്‍ക്ക് ആവശ്യമായ തോക്കുകളും പെല്ലറ്റുകളും അക്കാദമിയില്‍ ലഭിക്കും. ഒളിമ്പിക്സ് നിലവാരത്തിലുള്ളതാണ് ഷൂട്ടിങ് റെയ്ഞ്ച്. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ചില്‍ നേരിട്ടെത്തിയോ 8610760497 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കേരള ഷൂട്ടിങ് അക്കാദമിയിലേതിനു പുറമെ പകല്‍ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഷൂട്ടിങ് റെയ്ഞ്ചില്‍ പരിശീലനത്തിന് സൗകര്യവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....