പത്തനംതിട്ട : വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം പത്തനംതിട്ട ജില്ലയിലെ കണ്ടെന്‍യ്‌മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ബാധകമാക്കിയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി നൂഹ് ഉത്തരവിറക്കി.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍, ജില്ലാ ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍, പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, ജനറല്‍ സെക്രട്ടറി റ്റി.റ്റി അഹമ്മദ്, ജില്ലാ എക്സിക്യുട്ടീവ് അംഗം പ്രകാശ് ഇഞ്ചത്താനം എന്നിവര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് തീരുമാനം.