ശ്രീനഗര്‍: കാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. അല്‍-ബദര്‍ ഭീകരരാണ് മരിച്ചത്. ഒരാളെ പിടികൂടുകയും ചെയ്തതായി കാഷ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പുതുതായി സംഘടനയില്‍ ചേര്‍ത്തവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴങ്ങിയത്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി കാഷ്മീര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; മൂന്നു ഭീകരരെ വധിച്ചു
RECENT NEWS
Advertisment