ന്യൂഡൽഹി : കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിൽ 700 പേരോളം വരുന്ന അക്രമികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പോലീസ് സ്റ്റേഷനുനേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിന് ശേഷം ആൾക്കൂട്ടം പോലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പോലീസ് സ്റ്റേഷൻ്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പോലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാർഡുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സംഘർഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിൽ അക്രമകാരികൾ കടകൾക്ക് തീവച്ചു. ഇതോടെ പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനും പോലീസിന് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033