മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. ഇക്കാര്യമാവശ്യപ്പെട്ട് ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി എസ്എഫ്ഐഒ റിപ്പോർട്ട്‌ ലഭിച്ചു. എസ്എഫ്ഐഒ കണ്ടെത്തലിൽ 282 കോടിയുടെ തീരുമാറി. 2.8കോടി മുഖ്യമന്ത്രിയുടെ മകൾക്ക്. മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് റിപ്പോട്ടിൽ വ്യക്തമാണ്.

സിഎംആർഎല്ലിന്റെയും മുഖ്യമന്ത്രിയുടെ മകളുടെയും സ്വത്ത് കണ്ടുകെട്ടണമെന്നും ഈ പണം ഷെയർ ഹോൾഡർ സിന് തിരികെ നൽകണമെന്നും ഷോൺ ആവശ്യപ്പെടുന്നു. രാഷ്ട്രീയക്കാരിൽ നിന്നും CMRL ന് എന്ത് ലാഭം കിട്ടിയെന്ന് ഷോൺ ചോദിച്ചു. അതിൽ സിബിഐ അന്വേഷണം നടത്തണം. 334 കോടി രൂപ സിഎംആർഎൽ പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ബുക്കിൽ ഉണ്ട്. ഇഡിയ്ക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. 2016 മുതൽ എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആർഎല്ലിൽ നിന്നാണ്. പണം വാങ്ങിയത് അല്ലാതെ മെയിൽ മുഖനെ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് ഷോൺ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...