മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ. 441 സഹകരണബാങ്കുകൾ നിക്ഷേപം പൂർണമായി മടക്കിനൽകാനാകാത്ത പ്രശ്നം നേരിടുന്നതായാണ് കണ്ടെത്തൽ. നിക്ഷേപകരെ സംരക്ഷിക്കുംവിധം ഈ ബാങ്കുകളെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള മെഗാ രക്ഷാപ്പാക്കേജാണ് സർക്കാർ പരിഗണിക്കുന്നത്. രൂപരേഖ തയ്യാറായി. കരുവന്നൂർ സഹകരണബാങ്കിലെ സാമ്പത്തികക്രമക്കേടും പിന്നാലെയുണ്ടായ പ്രതിസന്ധിയും സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിച്ചു. പല ജില്ലകളിലും നിക്ഷേപം തിരിച്ചു കൊടുക്കാനാകാത്ത ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രശ്നം ആവർത്തിച്ചു.

ഈ ഘട്ടത്തിലൊന്നും പ്രാഥമിക സഹകരണബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കാൻ സഹകരണവകുപ്പ് തയ്യാറായിരുന്നില്ല. പ്രശ്നങ്ങളെ ഒറ്റപ്പെട്ട സംഭവമായി പരിഗണിച്ചുള്ള ഇടപെടലാണ് നടത്തിയത്. കഴിഞ്ഞസർക്കാരിൻ്റെ കാലത്ത് ഇടുക്കിയിലും യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിനു പിന്നാലെ വടകരയിലും നിക്ഷേപം തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ആത്മഹത്യയുണ്ടായി. ഓഹരിയും ലാഭത്തിൽ നിന്ന് മാറ്റിവെച്ച കരുതൽഫണ്ടുമാണ് ഒരു സഹകരണ ബാങ്കിന്റെ സ്വന്തം ഫണ്ട്. ലാഭം ഇല്ലാതാകുകയും നഷ്ടം സ്വന്തം ഫണ്ടിനെക്കാൾ കൂടുകയും ചെയ്യുന്ന ഘട്ടത്തിലാണ് ബാങ്കിൽ നിക്ഷേപത്തുക (ഡെപ്പോസിറ്റ് ഇറോഷൻ) കുറയുന്നത്.

സ്വന്തം ഫണ്ടിനെക്കാൾ അധികം എത്ര നഷ്ടമുണ്ടാകുന്നോ, അത്രയും പണം നിക്ഷേപത്തിൽനിന്ന് എടുക്കേണ്ടി വരും. ഇത് നിക്ഷേപം പൂർണമായി തിരിച്ചുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും. നിക്ഷേപത്തുക ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകരുതെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. സാമ്പത്തികക്രമക്കേട്, സ്വജനപക്ഷപാതിത്വം എന്നിവ നടന്നിട്ടുണ്ടെങ്കിൽ നഷ്ടം അവരിൽനിന്നുതന്നെ ഈടാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് സർക്കാർ നിലപാട്. മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടി പാക്കേജിൻ്റെ ഭാഗമാക്കിയേക്കും.

വീഴ്ച നടത്തിയ ഭരണസമിതി തന്നെ തുടരുന്ന ബാങ്കുകളിൽ വീണ്ടും അവർക്കുതന്നെ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുന്നതിൽ ഭിന്നാഭിപ്രായമുണ്ട്. ഭരണസമിതിയെ മാറ്റിയശേഷം ആ ബാങ്കിന് സാമ്പത്തികസഹായം നൽകിയാൽ മതിയെന്ന ആവശ്യത്തിൽ സഹകരണവകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതിൽ തീരുമാനമെടുത്തശേഷമായിരിക്കും പാക്കേജ് പ്രഖ്യാപിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...