Friday, June 14, 2024 11:43 pm

പ്രവാസികൾ ആധാർ കാർഡ് പുതുക്കണോ? എൻആർഐകൾക്ക് ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി ഇതാ

For full experience, Download our mobile application:
Get it on Google Play

നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാർക്കും ഇന്നത്തെക്കാലത്ത് ആധാർ കാർഡ് വളരെ പ്രധാനമാണ്. ആധാർ കാർഡ് കൈവശം വയ്ക്കുന്നതു പോലെ തന്നെ അത് കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുക എന്നതും പ്രധാനമാണ്. ആധാർ കാർഡിലെ വിലാസമോ, പേരോ, ജനന തീയതിയോ മാറ്റുന്നതിന് സാധിക്കും. ആധാർ കാർഡിലെ വിവരങ്ങൾ പത്ത് വർഷത്തിലേറെ മുമ്പ് നൽകിയതാണെങ്കിലോ, ഇത് വരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിലോ എത്രയും പെട്ടെന്ന് അത് ചെയ്യണമെന്ന് യുഐഡിഎഐ നിർദേശിക്കുന്നു. ഓർത്തിരിക്കേണ്ട ഒരു പ്രധാന കാര്യം,കാർഡിൽജനനത്തീയതി ഒരു തവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാനാകൂ, കൂടാതെ, ആധാർ കാർഡിലെ ലിംഗവിവരങ്ങളും ഒരിക്കൽ മാത്രമേ മാറ്റാൻ കഴിയൂ.

പ്രവാസികൾ ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണോ?
ഐഡന്റിറ്റിയുടേയും വിലാസത്തിന്റെയും തെളിവ്: സാമ്പത്തികവും നിയമപരവുമായ ഇടപാടുകൾക്ക് ഐഡന്റി കാർഡായും വിലാസം തെളിയിക്കുന്ന രേഖയായും ആധാർ പ്രവർത്തിക്കുന്നു. സർക്കാർ സേവനങ്ങൾ: സർക്കാർ സേവനങ്ങളും സബ്‌സിഡികളും ലഭിക്കുന്നതിന് ആധാർ കാർഡ് ആവശ്യമാണ്. സാമ്പത്തിക ഇടപാടുകൾ: ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് എൻആർഐകൾക്ക് ആധാർ ആവശ്യമായി വന്നേക്കാം.
പാൻ ലിങ്കിംഗ് : പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് നിർബന്ധമാണ്.

ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ആധാർ സെൽഫ് സർവീസ് അപ്‌ഡേറ്റ് പോർട്ടൽ സന്ദർശിക്കുക: ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അപ്‌ഡേറ്റ് വിഭാഗം തിരഞ്ഞെടുക്കുക: പേര്, വിലാസം അല്ലെങ്കിൽ മറ്റ് വിവരങ്ങൾ പോലുള്ള ആവശ്യമായ അപ്‌ഡേറ്റ് വിഭാഗം തിരഞ്ഞെടുക്കുക.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക: അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ നൽകുക, രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
ഓൺലൈൻ അപ്‌ഡേറ്റ് ഫീസ് അടയ്ക്കുക: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കുക.
അപ്‌ഡേറ്റ് ചെയ്‌ത ആധാർ ഡൗൺലോഡ് ചെയ്യുക

എപ്പോഴാണ് ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്?
കുടുംബത്തിലെ അപ്‌ഡേറ്റുകൾ: വിവാഹം, സ്ഥലംമാറ്റം അല്ലെങ്കിൽ മരണം എന്നിവ മൂലമുള്ള മാറ്റങ്ങൾ. ഉദാഹരണം: വിവാഹത്തിനു ശേഷമുള്ള പേര് മാറ്റം, അല്ലെങ്കിൽ സ്ഥലം എന്നിവ മാറുന്നതിനാൽ പുതിയ വിലാസം, ഭാര്യ/ ഭർത്താവ് എന്നിവരുടെ വിശദാംശങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യുക
വ്യക്തിപരമായ കാരണങ്ങൾ: മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നീ അപ്ഡേറ്റുകൾ. ഉദാഹരണങ്ങൾ: പുതിയ മൊബൈൽ നമ്പർ, ഇമെയിലിലെ മാറ്റം
മൊബൈൽ നമ്പർ : മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാം. ഉദാഹരണം: ഒടിപികൾ സ്വീകരിക്കുന്നതിന് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.
എൻറോൾമെന്റ് പിശകുകൾ: എൻറോൾമെന്റ് സമയത്ത് ഉണ്ടായ പിശകുകൾക്ക് തിരുത്തലുകൾ ആവശ്യമാണ്. ഉദാഹരണങ്ങൾ: തെറ്റായ ജനനത്തീയതി അല്ലെങ്കിൽ അക്ഷരത്തെറ്റുകൾ.

ബയോമെട്രിക് ഡാറ്റ എപ്പോൾ അപ്ഡേറ്റ് ചെയ്യണം
1. കുട്ടികൾ: പ്രായം 5 വയസ്സിൽ താഴെ: എല്ലാ ബയോമെട്രിക് ഡാറ്റയും നൽകി 5 വയസ്സിൽ വീണ്ടും എൻറോൾ ചെയ്യുക.
പ്രായം 5-15 വയസ്സ്: 15 വയസ്സിൽ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുക.
2. മുതിർന്നവർ: പ്രായം 15 വയസ്സിന് മുകളിൽ: ഓരോ 10 വർഷത്തിലും ബയോമെട്രിക് അപ്ഡേറ്റുകൾ ചെയ്യുക.
അസാധാരണമായ സാഹചര്യങ്ങൾ: ബയോമെട്രിക്സിനെ ബാധിക്കുന്ന അപകടങ്ങളോ രോഗങ്ങളോ മൂലമുള്ള അപ്‌ഡേറ്റുകൾ. ഉദാഹരണങ്ങൾ: വിരലടയാളം നഷ്ടപ്പെടൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം മുഖത്തെ മാറ്റങ്ങൾ.
ബയോമെട്രിക്‌സിലെ ഗുണനിലവാരം: തുടക്കത്തിൽ പകർത്തിയ മോശം നിലവാരമുള്ള ബയോമെട്രിക്‌സ്, മെച്ചപ്പെടുത്തി പുതിയത് അപ്ഡേറ്റ് ചെയ്യാം

പ്രവാസികൾ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം..
സാധുവായ ഇന്ത്യൻ വിലാസം : വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ പോലും ആധാർ അപ്‌ഡേറ്റുകൾക്കായി സാധുവായ ഇന്ത്യൻ വിലാസം നൽകുക.
ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കുക: ഒടിപികൾക്കായി ഒരു ഇന്ത്യൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
പാൻ ആധാറുമായി ലിങ്ക് ചെയ്യുക: എൻആർഐകൾ പാൻ ആധാറുമായി ലിങ്ക് ചെയ്യണം
അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക: യുഐഡിഎഐ പോർട്ടലിൽ അപ്ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് പരിശോധിക്കുക

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു

0
ഹൈദരാബാദ്: ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു. 71...

മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി

0
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ ഇഷ്ടദേവനെത്തേടി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി....

കാർ നിയന്ത്രണം വിട്ട് ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചുകയറി, ഒരാൾക്ക് പരിക്ക്

0
പാലക്കാട്: കുമ്പിടി ആനക്കര റോഡിൽ കാർ നിയന്ത്രണം വിട്ട് ബൈക്ക് ഷോറൂമിലേക്ക്...

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

0
കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തിനായി...