Saturday, July 13, 2024 11:32 pm

മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ ഇഷ്ടദേവനെത്തേടി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കദളിക്കുലയും പണക്കിഴിയും സമര്‍പ്പിച്ചായിരുന്നു ദർശനം. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെഎസ് മായാദേവി എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. ബിജെപി പ്രവര്‍ത്തകരും സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്ര സന്നിധിയിലെത്തിയ അദ്ദേഹം ആദ്യം ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടര്‍ന്ന് ചുറ്റമ്പല പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഗുരുവായൂരപ്പ ദര്‍ശനം. ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരണം നിശ്ചയിച്ചിരുന്നെങ്കിലും കുവൈത്ത് ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്ത പശ്ചാത്തലത്തില്‍ സ്വീകരണ പരിപാടികള്‍ ഉപേക്ഷിക്കുകയായിരുന്നു.

സുരേഷ് ഗോപി ജയിച്ച് മന്ത്രിയാവാനായി നേർന്ന വഴിപാട് ധന്യയും സനീഷും പൂർത്തിയാക്കി. സുരേഷ് ഗോപി എത്തുന്നതറിഞ്ഞ് വൈകുന്നേരം തന്നെ ഇവർ പാല്‍പ്പായസം ശീട്ടാക്കിയിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം പടിഞ്ഞാറേനടയില്‍ പായസം വിതരണവും ചെയ്തു. വൈകിട്ട് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ സുരേഷ് ഗോപി എത്തിയതോടെ സനീഷും ധന്യയും എത്തി പൊന്നാട ചാര്‍ത്തി. ഇരുവരും മകന്റെ മുടി മുറിക്കാനായി ഇന്ന് രാവിലെ തിരുപ്പതിയിലേക്ക് പുറപ്പെടും. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മുല്ലപ്പൂവ് വില്പനയാണ് സനീഷ് -ധന്യ ദമ്പതികളുടെ ജോലി. കൈക്കുഞ്ഞുമായി ക്ഷേത്ര പരിസരത്ത് മുല്ലപ്പൂവ് വില്‍ക്കുന്ന ഇവരുടെ കഥയറിഞ്ഞ് സുരേഷ് ഗോപി സഹായ ഹസ്തവുമായെത്തിയിരുന്നു. ഗുരുവായൂരില്‍ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് ഇവരില്‍നിന്നാണ് വാങ്ങിച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടനെ ഇവര്‍ വിജയത്തിനായി വഴിപാട് നേരുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു....

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമം : മന്ത്രി വി...

0
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം സർക്കാരിൻ്റെ ഭരണ വൈകല്യം : കെ സി സി

0
തിരുവല്ല: നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ...

സുരേഷ് ഗോപിക്കെതിരെ തുറന്ന വിമർശനവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി...

0
കണ്ണൂർ: സുരേഷ് ഗോപിക്കെതിരെ തുറന്ന വിമർശനവുമായി ബി ജെ പി മുൻ...