Saturday, April 19, 2025 10:18 pm

മൂല്യവര്‍ധിത കൃഷിയിലേക്ക് തിരിയണം : മന്ത്രി പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൃഷി ചെയ്ത് ലോകോത്തര ബ്രാന്‍ഡുകളില്‍ വില്‍പന ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമത്തിന്റെയും പൊതുസമ്മേളനം ഉദ്ഘാടനം മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് നടത്തി  വില്‍ക്കുന്നതിലൂടെയും കാര്‍ഷിക കര്‍മ സേനയെ ചിട്ടപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയും വരുമാനം ലഭ്യമാക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലെ തൊഴില്‍സേന യന്ത്രവത്കൃതസേനയായി മാറുന്നതിലൂടെ  കര്‍ഷകനെയും തൊഴിലാളിയേയും ഒരുപോലെ സഹായിക്കാനാകും. റാന്നി പെരുനാട് പഞ്ചായത്തില്‍ കാര്‍ഷിക കര്‍മസേനയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ ഒരു പച്ചക്കറി പദ്ധതിയുടെ ആനുകൂല്യങ്ങളും ഫലവൃക്ഷത്തൈകളും മന്ത്രി വിതരണം ചെയ്തു. കൃഷി കുറയുന്ന പക്ഷം ലാഭത്തിനു വേണ്ടി മോശപ്പെട്ട രീതിയില്‍ കച്ചവടങ്ങള്‍ കൂടുന്നതു വഴി  രോഗങ്ങള്‍ ഉണ്ടാകും. നമ്മുടെ ഭക്ഷണരീതിയും ജീവിത ശൈലിയും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന്റെ അവ ഒഴിവാക്കാനായി നാം കൃഷിയിലേക്ക് മുന്നിട്ടിറങ്ങണം. ലോകത്തിന് മാതൃകയാക്കാന്‍ കഴിയുന്ന  സംവിധാനമായി കുടുംബശ്രീ കേരളത്തില്‍ മാറിയെന്നും സ്ത്രീകള്‍ സാമ്പത്തിക ശക്തിയായി മാറിയെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ആത്മധൈര്യമാണ് കുടുംബശ്രീയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സംരംഭകത്വത്തിലും സാക്ഷരതയിലും സാമൂഹ്യ മുന്നേറ്റത്തിനുമൊപ്പം പുതിയ  കേരളമെന്ന സ്വപ്നത്തിന്റെ സാക്ഷത്കരണമാണ് കുടുംബശ്രീ. അഭിമാനകരമായ നേട്ടങ്ങളിലൂടെ റാന്നി പെരുനാട് പഞ്ചായത്ത് മുന്നേറുകയാണെന്നും എംഎല്‍എ പറഞ്ഞു. ആധുനിക കാലത്തെ കൂട്ടുകുടുംബമായി കുടുംബശ്രീ വളര്‍ന്നുവെന്നും പുതിയ തലമുറയ്ക്ക് മാതൃകാപരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ കുടുംബശ്രീയിലൂടെ സാധ്യമാകണമെന്നും കുടുംബശ്രീ രജത ജൂബിലി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. സുകുമാരന്‍, ഗ്രാമപഞ്ചായത്ത് അംഗം എ.എസ്. വര്‍ഗീസ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, സിഡിഎസ് ചെയര്‍മാന്‍ രജനി ബാലന്‍ തുടങ്ങിയര്‍ പങ്കെടുത്തു. Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ 100 കുട്ടികൾക്ക് സൗജന്യ അംഗത്വം നൽകുന്ന പരിപാടിക്ക് തുടക്കമായി

0
കോന്നി : പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന...

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

0
കോന്നി : കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു....

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഈസ്റ്റർ ആശംസകൾ നേർന്നു

0
തിരുവനന്തപുരം: നന്മയുടെ പുതുപിറവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ഈസ്റ്റർ ആശംസാ കുറിപ്പിലൂടെ...

ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ

0
മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച...