Wednesday, July 2, 2025 8:15 pm

മുംബൈയിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക് ; ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് സർവീസ് നടത്തും. കേരളത്തിലേക്ക് സ‍ർവീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. രാത്രി എട്ട് മണിക്ക് ശേഷം കുർലയിൽ നിന്നും ട്രെയിൻ യാത്ര തിരിക്കും. അതിനിടെ രോഗവ്യാപനം കൂടിയ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മലയാളി നഴ്സുമാർ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്.

കേരളത്തിലെയും ദേശീയ തലത്തിലെയും കോൺഗ്രസ് നേതൃത്വത്തിന്റെ  അഭ്യ‍ർത്ഥന മാനിച്ചാണ് ട്രെയിൻ ഓടിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് കമ്മറ്റി തയാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നത്. യാത്രാചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും. ഇതര സംസ്ഥാനക്കാരെ തിരികെ അയയ്ക്കാൻ അനുഭാവ പൂർവമായ നിലപാട് തുടക്കം മുതൽ മഹാരാഷ്ട്ര സ‍ർക്കാർ സ്വീകരിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 54 കോടി അനുവദിച്ചിരുന്നു. ഇന്നലെ 12 കോടി രൂപ കൂടി അധികമായി നൽകാൻ തീരുമാനിച്ചു.

എന്നാൽ കൊവിഡ് തടയുന്നതിൽ മഹാരാഷ്ട്രാ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ബിജെപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. അതിനിടെ രോഗവ്യാപനം കൂടിയ മുംബൈ പൂനെ നഗരങ്ങളിൽ നിന്ന് 200 ലേറെ മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയെന്ന കണക്കുകൾ പുറത്ത് വന്നു. കരാർ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്. മലയാളികളടക്കം നഴ്സുമാർക്കിടയിൽ കൊവിഡ് വ്യാപകമായി പടർന്നിരുന്നു. സുരക്ഷാ സംവിധാനങ്ങൾ നൽകുന്നില്ലെന്ന പരാതി യുഎൻഎ പല തവണ ഉയ‍ർത്തി സാഹചര്യവും നിലവിലുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് നാളെ സോളാര്‍ ബന്ദ്

0
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട്...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...