Friday, July 4, 2025 6:28 am

കിക്കായതോടെ കപ്പലില്‍ ബഹളം അടിപിടി – ജനല്‍ച്ചില്ല് തകര്‍ത്തു ; ശ്രേയസ് നായരുടെ ഇടപാട് ബിറ്റ്‌കോയിനില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ശ്രേയസ് നായർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത് ഡാർക് വെബ് വഴിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാൾ ഗോവൻ മലയാളിയാണെന്നും സൂചനകളുണ്ട്.

അതിനിടെ ലഹരിമരുന്ന് ഉപയോഗിച്ചവർ യാത്രയ്ക്കിടെ കോർഡെലിയ കപ്പലിൽ പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവർ കപ്പലിനുള്ളിൽ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. കപ്പലിലെ ജനൽച്ചില്ലുകൾ തകർത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയിൽ തിരിച്ചെത്തിയ കപ്പലിൽ എൻ.സി.ബി ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...

ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്

0
കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍...

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...