സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ യുവനടിയാണ് ശ്രുതി രജനികാന്ത്. പല സീരിയലുകളും ചെയ്തിട്ടുണ്ടെങ്കിലും ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലെ പൈങ്കിളി എന്ന ഹിറ്റ് കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. ആ കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും താരത്തെ തേടിയെത്തി. സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. മണ്‍മറഞ്ഞ നടി കനകലതയെ മുറുക്കെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ശ്രുതിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരു സുഹൃത്ത് അയച്ചു തന്ന ഈ ഫോട്ടോയിലൂടെ പഴയകാലം പലതും ഓര്‍മയില്‍ വന്നു എന്നാണ് ശ്രുതി ചിത്രത്തിനൊപ്പം കുറിക്കുന്നത്.
പ്രദീപ് വിതുര എന്ന സുഹൃത്ത് എനിക്ക് അയച്ചുതന്ന എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിൽ നിന്നുള്ളതാണ് ഈ ചിത്രം. 2004 ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണിത്. ആ ഷൂട്ടിംഗ് ദിവസങ്ങളിലെ പല ഓര്‍മകളും ഈ ഫോട്ടോ എനിക്ക് നല്‍കി. ഇപ്പോഴും എന്നന്നേക്കും ആ ഓര്‍മകള്‍ ഞങ്ങളില്‍ നിലനില്‍ക്കുന്നു എന്നത് അതിശയകരം തന്നെയാണ്. ഈ സീരിയല്‍ കണ്ടത് നിങ്ങളോര്‍ക്കുന്നുണ്ടോ. പഴയത് പലതും ഞാന്‍ ഇനിയും ഇവിടെ പങ്കുവെയ്ക്കട്ടെ, എനിക്കറിയാന്‍ താത്പര്യമുണ്ട്….’’ ചിത്രത്തിനൊപ്പം ശ്രുതി രജനികാന്ത് കുറിച്ചു. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലില്‍ ചിന്നുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ശ്രുതി രജനികാന്ത് അഭിനയിച്ചത്. ഉണ്ണിക്കുട്ടന്‍, മാനസപുത്രി, കല്‍ക്കട്ട ഹോസ്പിറ്റല്‍, സ്ത്രീ ഹൃദയം, സുന്ദരി സുന്ദരി തുടങ്ങി നിരവധി പരമ്പരകളിൽ അക്കാലത്ത് ശ്രുതി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയായിരുന്നു ശ്രുതി തിരിച്ചെത്തിയത്. പലരും പോസ്റ്റിനു താഴെ പല കമന്റുകൾ കുറിക്കുന്നുണ്ട്. ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ള നൊസ്റ്റാള്‍ജിയ ഫീലിലാണ് കമന്റുകൾ കുറിക്കുന്നത്. ഇനിയും ഇതുപോലെ ധാരാളം ഫോട്ടോകളും ഓര്‍മകളും പങ്കുവയ്ക്കൂ എന്ന് വേറെ ചിലര്‍ പറയുന്നു. കനകലതയെ ഓര്‍ക്കുന്ന കമന്റുകളും വരുന്നുണ്ട്.